ചങ്ങനാശേരി അതിരൂപത മതാധ്യാപക കണ്വൻഷൻ ഇന്ന്
Tuesday, January 26, 2021 1:17 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ മതബോധനകേന്ദ്രമായ സന്ദേശനിലയം മൂന്നുവർഷത്തിലൊരിക്കൽ നടത്തുന്ന മതാധ്യാപക കണ്വൻഷൻ ഇന്നു രാവിലെ 10.30ന് സന്ദേശനിലയത്തിൽ ആരംഭിക്കും. രാവിലെ 10.15 ന് ബേർണി ജോണ് കുഴിയടി പതാക ഉയർത്തും. ഫാ. അലൻ വെട്ടുകുഴിയിൽ ബൈബിൾ പ്രതിഷ്ഠ നടത്തും.
തുടർന്ന് ജയ്പൂർ മിഷനിൽ വികാരി ജനറാളായി സേവനമനുഷ്ഠിക്കുന്ന റവ. ഡോ. ജെയിംസ് പാലയ്ക്കൽ ക്ലാസ് നയിക്കും. തുടർന്നു നടക്കുന്ന സമ്മേളനം ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ഫാ. ജോബിൻ പെരുന്പളത്തുശേരി അധ്യക്ഷത വഹിക്കും. MAAC TV യുടെ യൂട്യൂബ് ചാനൽവഴി കണ്വൻഷൻ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.