ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി അലന് ഷുഹൈബ്
Wednesday, February 24, 2021 11:50 PM IST
കൊച്ചി: യുഎപിഎ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ അലന് ഷുഹൈബ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയെ സമീപിച്ചു. മാര്‍ച്ചില്‍ പുതുച്ചേരിയില്‍ നടക്കുന്ന ഓള് ഇന്ത്യ മൂട് കോര്‍ട് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.