ആബട്ട് ഫ്രാൻസിസ് ആചാര്യ അനുസ്മരണ സമ്മേളനം 27ന്
Thursday, February 25, 2021 1:48 AM IST
കോട്ടയം: വാഗമണ്‍ കുരിശുമല ആശ്രമം സ്ഥാപകൻ ആബട്ട് ഫ്രാൻസിസ് ആചാര്യ അനുസ്മരണസമ്മേളനം 27ന് ഉച്ചകഴിഞ്ഞു മൂന്നിന് അയ്യപ്പസേവാസംഘം ഹാളിൽ നടക്കും. മാനവികം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ ആഗോള സർവമത സംഘടനയായ ധർമരാജ്യവേദിയുടെ സ്ഥാപക ആചാര്യൻ സ്വാമി സച്ചിദാനന്ദ ഭാരതി അനുസ്മരണ പ്രഭാഷണം നടത്തും.
മാനവികം രക്ഷാധികാരി കെ.ജെ. ഫിലിപ്പ് കുഴികുളം അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്യും.
ഹോമിയോ ശാസ്ത്രവേദി അധ്യക്ഷൻ ഡോ. ടി.എൻ. പരമേശ്വര കുറുപ്പ്, തപസ്യ കലാ-സാഹിത്യവേദി സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണൻ, പി.എം. കുര്യൻ, ഡോ. ഷാജി ജോസഫ്, കെ.എസ്. മാത്യു, രഞ്ജിത വാധ്യാർ എന്നിവർ പ്രസംഗിക്കും.