അമൽജ്യോതിയിൽ കുട്ടികൾക്കായി മത്സരങ്ങൾ
Friday, February 26, 2021 12:05 AM IST
കാഞ്ഞിരപ്പള്ളി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സിന്റെ ശാസ്ത്രവാരാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ സയൻറ്റാസ്റ്റിക് എന്ന തലകെട്ടിൽ മത്സരങ്ങൾ നടക്കും. ഏഴാം ക്ലാസ് മുതലുളള കുട്ടികൾക്കും കോളജ് വിദ്യാർഥികൾക്കും പങ്കെടുക്കാം. പോസ്റ്റർ ഡിസൈൻ, ആർട്ടിക്കിൾ റൈറ്റിംഗ്, ക്വിസ്, ജാം എന്ന ഇനങ്ങളിലാണ് മത്സരങ്ങൾ. വിജയികൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും ലഭിക്കും.
സമാപനത്തിന്റെ ഭാഗമായി നാളെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജിന്റെ സഹകരണത്തോടെ അനുദിന ജീവിതത്തിൽ ശാസ്ത്രത്തിന്റെ സ്ഥാനം എന്ന വിഷയത്തിൽ വെബിനാറും നടക്കും. ഐട്രിപ്പിൾഇ കേരള ഘടകത്തിന്റെ ബെസ്റ്റ് ടീച്ചർ അവാർഡ് ജേതാവും കൊല്ലം ടികഐം കോളജ് ഫിസിക്സ് വിഭാഗം മുൻമേധാവിയുമായ ഡോ. ബി. പ്രേംലെറ്റ് വെബിനാർ നയിക്കും.