കയ്യൂക്ക് കാണിച്ചാൽ വകവച്ചു തരില്ലെന്ന് കെ. സുരേന്ദ്രൻ
Thursday, March 4, 2021 1:53 AM IST
ആലപ്പുഴ: അഴിമതിക്കെതിരെ നടപടിയെടുത്താൽ തെരുവിൽ നേരിടേണ്ടി വരുമെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന വകവച്ച് തരില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
നിയമങ്ങൾ പാലിക്കാതെ വിദേശത്തു നിന്നും കടം വാങ്ങിയതു കൊണ്ടാണ് കിഫ്ബിക്കെതിരെ കേസെടുത്തതെന്നും ആലപ്പുഴയിൽ വിജയയാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതിനെതിരെ കയ്യൂക്കിന്റെ ഭാഷയിൽ സംസാരിച്ചാൽ അതു നേരിടാൻ യുവമോർച്ച മാത്രം മതി. അഴിമതി നടത്തിയ ശേഷം സമരം ചെയ്തു രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ഇടതുസർക്കാരെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു