ഷെവലിയർ ഐ.സി. ചാക്കോ അവാർഡിന് എൻട്രികൾ ക്ഷണിച്ചു
Friday, April 9, 2021 11:49 PM IST
ചങ്ങനാശേരി: ബഹുഭാഷ പണ്ഡിതനും ഭൂഗർഭ ശാസ്ത്രജ്ഞനും സാഹിത്യകാരനും ഭരണകർത്താവുമായിരുന്ന ഷെവലിയർ ഐ.സി ചാക്കോയുടെ സ്മരണയ്ക്കായി ചങ്ങനാശേരി അതിരൂപതാ ഏർപ്പെടുത്തിയിരിക്കുന്ന സാഹിത്യ, സാംസ്കാരിക അവാർഡിന് നാമനിർദേശങ്ങൾ ക്ഷണിക്കുന്നു. 25000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
സാഹിത്യ സാമൂഹ്യസാംസ് കാരിക സഭാത്മക മേഖലകളിലേതിലെങ്കിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരും 50 വയസുമേലുള്ളവരും ക്രൈസ്തവ മൂല്യങ്ങളിലധിഷ്ഠിതമായ ജീവിതം നയിക്കുന്നവരേയുമാണ് അവാർഡിന് പരിഗണിക്കുന്നത്.
നാമനിർദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ പേരും വിശദാംശങ്ങളും മെയ് 10ന് മുന്പായി സെക്രട്ടറി, ഷെവലിയർ ഐ.സി.ചാക്കോ അവാർഡ് കമ്മിറ്റി, ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക്ക് റിലേഷൻസ്, ആർച്ച്ബിഷപ്സ് ഹൗസ്, ചങ്ങനാശേരി എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിലിലോ അയയ്ക്കണം. സ്വന്തം നോമിനേഷൻ ഉൾപ്പെടെ ഒരാൾക്ക് മൂന്ന് പേരുകൾ വരെ മുൻഗണനാ ക്രമത്തിൽ നിർദേശിക്കാം.