കാരാകുറുശി കൊലപാതകം: പ്രതികൾക്ക് അത്യപൂർവ ശിക്ഷ
Sunday, April 18, 2021 1:55 AM IST
മണ്ണാർക്കാട്: കാരാകുറുശി ഇരട്ടക്കൊലപാതകക്കേസിൽ പ്രതികൾക്കു അഞ്ചു ജീവപര്യന്തവും ഏഴു വർഷത്തെ തടവും ശിക്ഷ വിധിച്ചു.
കാരാകുറുശിയിൽ അമ്മയും മകളും കൊല്ലപ്പെട്ട കേസിലെ പ്രതികളായ കാരാകുറുശി പുല്ലക്കോടൻ സുരേഷ് (30), കാരാകുറുശി വെറുക്കാട്ടിൽ അയ്യപ്പൻകുട്ടി (33) എന്നിവര്‍ക്കാണ് അഞ്ചു ജീവപര്യന്തവും ഏഴുവർഷം തടവും മണ്ണാർക്കാട് സ്പെഷൽ കോടതി വിധിച്ചത്.
2009 ജനുവരി അഞ്ചിനു കാരാകുറുശി ഷാപ്പുംകുന്നിലെ പരേതനായ കുത്തനിൽ പങ്ങന്റെ ഭാര്യ കല്യാണി (65), മകൾ ലീല (35) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികൾ കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.