സംസ്ഥാനത്ത് രണ്ടാം ദിനത്തിലും രോഗികൾ 10,000 കടന്നു
സംസ്ഥാനത്ത് രണ്ടാം ദിനത്തിലും രോഗികൾ  10,000 കടന്നു
Sunday, April 18, 2021 2:21 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ 13,835 പേ​​​​ർ​​​​ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഒ​​​​രുദി​​​​വ​​​​സ​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന രോ​​​​ഗ​​​​സ്ഥി​​​​രീ​​​​ക​​​​ര​​​​ണമാണിത്. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ദി​​​​വ​​​​സ​​​​മാ​​​​ണ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ 81,211 സാ​​​​ന്പി​​​​ളു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് ഇ​​​​ത്ര​​​​യും പേ​​​​ർ​​​​ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ടെ​​​​സ്റ്റ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി 17.04 ശ​​​​ത​​​​മാ​​​​നം. പ​​​​രി​​​​ശോ​​​​ധി​​​​ച്ച ആ​​​​റി​​​​ൽ ഒ​​​​രാ​​​​ൾ​​​​ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു എ​​​​ന്ന​​​​ർ​​​​ഥം. അ​​​​തി​​​​തീ​​​​വ്ര​​​​ രോ​​​​ഗ​​​​വ്യാ​​​​പ​​​​ന​​​​മാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്തുള്ള​​​​തെ​​​​ന്ന് ഈ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ൾ തെ​​​​ളി​​​​യി​​​​ക്കു​​​​ന്നു.


കൂ​​​​ട്ട​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നാ​​​​യി വെ​​​​ള്ളി​​​​യാ​​​​ഴ്ച 1,35,159 സാ​​​​ന്പി​​​​ളു​​​​ക​​​​ളാ​​​​ണു ശേ​​​​ഖ​​​​രി​​​​ച്ച​​​​ത്.

ഇ​​​​തി​​​​ൽ 81,211 സാ​​​​ന്പി​​​​ളു​​​​ക​​​​ളാ​​​​ണ് പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ത്. ബാ​​​​ക്കി​​​​യു​​​​ള്ള സാ​​​​ന്പി​​​​ളു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ഫ​​​​ലം അ​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വ​​​​രു​​​​മെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ 27 മ​​​​ര​​​​ണംകൂ​​​​ടി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ ആ​​​​കെ മ​​​​ര​​​​ണം 4,904 ആ​​​​യി. 58 ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കുകൂ​​​​ടി രോ​​​​ഗം ബാ​​​​ധി​​​​ച്ചു. 3,654 പേ​​​​ർ ഇ​​​​ന്ന​​​​ലെ രോ​​​​ഗ​​​​മു​​​​ക്തി നേ​​​​ടി. ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 80,019 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.