ആരോഗ്യ പ്രവർത്തകർക്കായി കെഎസ്ആർടിസിയുടെ 54 സർവീസ്
Sunday, May 9, 2021 1:13 AM IST
തിരുവനന്തപുരം: സന്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കായി സംസ്ഥാനത്ത് കെഎസ്ആർടിസി 54 ഷെഡ്യൂളുകൾ സർവീസ് നടത്തും. ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്നു ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കൽ കോളജുകൾ, പ്രധാന ആശുപത്രികൾ എന്നിവിടങ്ങളിക്ക് രാവിലെ 6.30 മുതൽ രാത്രി 8.30 വരെയാണ് സർവീസ്. തിരുവനന്തപുരം സോണ്‍- 17 ഷെഡ്യൂൾ. (ജില്ല തിരിച്ച്: തിരുവനന്തപുരം- 8, കൊല്ലം -8, പത്തനംതിട്ട-1). എറണാകുളം സോണ്‍-30 (ആലപ്പുഴ- 7, കോട്ടയം- 6, എറണാകുളം- 8, തൃശൂർ- 9) , കോഴിക്കോട് സോണ്‍-7 (കോഴിക്കോട്-1, വയനാട്- 6).