കേരളത്തിന്റെ ചരിത്രഗതി മാറ്റിയ വനിത: കത്തോലിക്ക കോണ്ഗ്രസ്
Wednesday, May 12, 2021 1:54 AM IST
തൊടുപുഴ: ആധുനിക കേരളത്തിന്റെ സാന്പത്തിക, സാമൂഹ്യ രംഗങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയ പ്രമുഖരുടെ ചുരുക്കപ്പട്ടികയിൽ സുവർണ സ്ഥാനമുറപ്പിച്ചാണ് കെ.ആർ. ഗൗരിയമ്മ ചരിത്രത്തിന്റെ ഭാഗമായതെന്ന് കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം.
കൊടിയ പോലീസ് പീഡനത്തെ അതീജീവിച്ച് അധികാരത്തിലേക്ക് നടന്നുകയറിയതിനു പിന്നാലെ ജന്മിത്തം കേരളത്തിൽ നിരോധിക്കാനും കാർഷിക ഭൂമിയുടെ അവകാശം കർഷകരിൽ തന്നെ നിക്ഷിപ്തമാക്കാനുമുള്ള മഹത്തായ ദൗത്യം ഏറ്റെടുത്തു വിജയിപ്പിച്ച സമാനതകളില്ലാത്ത വിജയഗാഥയാണു ഗൗരിയമ്മയുടേത്. 1957ൽ റവന്യൂ മന്ത്രിയെന്ന നിലയിൽ ഗൗരിയമ്മ കൊണ്ടുവന്ന വിപ്ലവകരമായ നിയമ നിർമാണത്തിലൂടെ ഭൂമിയുടെ ഉടമസ്ഥരായി മാറിയത് 35 ലക്ഷത്തോളം കുടിയേറ്റക്കാരും അഞ്ചു ലക്ഷത്തോളം കുടികിടപ്പുകാരുമായിരുന്നു.
ആധുനിക കേരളം കെട്ടിപ്പടുത്തതിൽ അതുല്യമായ പങ്കാണ് ഗൗരിയമ്മയ്ക്കുള്ളതെന്നും ബിജു പറയന്നിലം പറഞ്ഞു.