തെരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനം അപകടകരം: ജസ്റ്റീസ് സിറിയക് ജോസഫ്
Thursday, May 13, 2021 1:20 AM IST
കൊച്ചി: ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ നിതാന്ത ജനജാഗ്രത ആവശ്യമാണെന്നു ജസ്റ്റീസ് സിറിയക് ജോസഫ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പണത്തിന്റെ സ്വാധീനവും ദുര്‍വ്യയവും ജനാധിപത്യത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
തമ്പാന് തോമസ് ഫൗണ്ടേഷന് ഫോര്‍ സോഷ്യലിസം ആന്‍ഡ് ലേബര്‍ എംപവര്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടത്തിയ വെബിനാര്‍ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.