ശനിയും ഞായറും ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം
Friday, June 11, 2021 1:03 AM IST
തിരുവനന്തപുരം: 12നും 13നും കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവാദമുള്ളുവെന്ന് സർക്കാർ ഉത്തരവായി.
12നും 13നും ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദനീയമല്ല. ശക്തമായ സാമൂഹ്യ അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ നടത്താം. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 11ന് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ കടകളിൽ മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകളും ഉൾപ്പെടുമെന്നും സർക്കാർ വ്യക്തമാക്കി.