പൊ​തു​മേ​ഖ​ല: സിഎജി റിപ്പോർട്ട് നിയമസഭയിൽ
പൊ​തു​മേ​ഖ​ല: സിഎജി റിപ്പോർട്ട് നിയമസഭയിൽ
Friday, June 11, 2021 1:38 AM IST
തി​​​​രു​​​​വ​​​​ന​​​​ന്തപുരം: സം​​​​സ്ഥാ​​​​ന​​​​ത്തെ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ 2018-19 വ​​​​ർ​​​​ഷ​​​​ത്തെ ആ​​​​കെ ന​​​​ഷ്ടം 1,222.06 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്ന​​​​താ​​​​യി കം​​​​പ്ട്രോ​​​​ള​​​​ർ ആ​​​​ന്‍​ഡ് ഓ​​​​ഡി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ (സി​​​​എ​​​​ജി). 2014-15ൽ 536.37 ​​​​കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു ന​​​​ഷ്ടം. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യാ​​​​ണു പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​ത്.

2019 മാ​​​​ർ​​​​ച്ചി​​​​ലെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഊ​​​​ർ​​​​ജേ​​​​ത​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലു​​​​ള്ള 117 ക​​​​ന്പ​​​​നി​​​​ക​​​​ളും നാ​​​​ലു സ്റ്റാ​​​​റ്റ്യൂ​​​​ട്ട​​​​റി കോ​​​​ർപ​​​​റേ​​​​ഷ​​​​നു​​​​ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ 16 പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും അ​​​​ട​​​​ങ്ങു​​​​ന്ന​​​​വ​​​​യാ​​​​ണ് ഊ​​​​ർ​​​​ജേ​​​​ത​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള​​​​ത്.

2018-19ൽ ​​​​ഒ​​​​ടു​​​​വി​​​​ൽ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​വ 19,122.57 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​റ്റു​​​​വ​​​​ര​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​. ഈ ​​​​പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​ടു​​​​വി​​​​ൽ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 53 സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ 574.49 കോ​​​​ടി​​​​യു​​​​ടെ ലാ​​​​ഭ​​​​വും 58 സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ 1,796.55 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ട​​​​വു​​​​മു​​​​ണ്ടാ​​​​ക്കി. അ​​​​തേ​​​​സ​​​​മ​​​​യം ര​​​​ണ്ട് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ലാ​​​​ഭ​​​​മോ ന​​​​ഷ്ട​​​​മോ ഇ​​​​ല്ലാ​​​​ത്ത നി​​​​ല​​​​യി​​​​ലു​​​​മാ​​​​ണ്. ലാ​​​​ഭം നേ​​​​ടി​​​​യ​​​​തി​​​​ൽ ഏ​​​​റ്റ​​​​വും മു​​​​ന്പി​​​​ലു​​​​ള്ള​​​​ത് ദി ​​​​കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​ഷ​​​​ൽ എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് ത​​​​ന്നെ​​​​യാ​​​​ണ്.


2017-18 വ​​​​ർ​​​​ഷം ഇ​​​​വ​​​​രു​​​​ടെ ലാ​​​​ഭം 144.41 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. ദി ​​​​കേ​​​​ര​​​​ള മി​​​​ന​​​​റ​​​​ൽ ആ​​​​ന്‍​ഡ് മെ​​​​റ്റ​​​​ൽ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് 201819ൽ 104.46 ​​​​കോ​​​​ടി​​​​യു​​​​ടെ ലാ​​​​ഭ​​​​വും ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ബി​​​​വ​​​​റേ​​​​ജ​​​​സ് (മാ​​​​നു​​​​ഫാ​​​​ക്ച​​​​റിം​​​​ഗ് ആ​​​​ന്‍​ഡ് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്) കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ് 2016-17ൽ 85.93 ​​​​കോ​​​​ടി​​​​യു​​​​ടെ​​​​യും ലാ​​​​ഭം നേടി.

ന​​​​ഷ്ടം ഉ​​​​ണ്ടാ​​​​ക്കി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ മു​​​​ന്നി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ത​​​​ന്നെ​​​​യാ​​​​ണ്. ടെ​​​​ക്സ്റ്റൈ​​​​ൽ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡി​​​​ന് 53.17 കോ​​​​ടി​​​​യു​​​​ടെ​​​​യും സി​​​​വി​​​​ൽ സപ്ലൈ​​​​സ് കോ​​​​ർ​​​​പറേ​​​​ഷ​​​​ന് 25.91 കോ​​​​ടി​​​​യു​​​​ടെ​​​​യും ട്രാ​​​​വ​​​​ൻ​​​​കൂ​​​​ർ ടൈ​​​​റ്റാ​​​​നി​​​​യ​​​​ത്തി​​​​ന് 23.63 കോ​​​​ടി​​​​യു​​​​ടെ​​​​യും ന​​​​ഷ്ട​​​​മാ​​​​ണ് വി​​​​വി​​​​ധ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലേ​​​​താ​​​​യി കം​​​​പ്ട്രോ​​​​ള​​​​ർ ആ​​​​ന്‍​ഡ് ഓ​​​​ഡി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ലി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.