ലക്ഷദ്വീപ്: നിയന്ത്രണങ്ങള്‍ക്കെതിരായ ഹര്‍ജി വിധി പറയാനായി മാറ്റി
Wednesday, June 16, 2021 1:35 AM IST
കൊച്ചി: ലക്ഷദ്വീപില്‍ നടപ്പാക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്കെതിരെ കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലി നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കരട് റെഗുലേഷനുകളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ദ്വീപ് നിവാസികള്‍ക്കു മതിയായ സമയം ലഭിച്ചില്ലെന്നും നിയന്ത്രണങ്ങള്‍ ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
കരട് റെഗുലേഷന് മാത്രമാണ് നിലവിലുള്ളതെന്നിരിക്കെ ഇതിനെതിരെ പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും കോടതി നടപടികളുടെ ദുരുപയോഗമാണിതെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അഭിഭാഷകന് വാദിച്ചു.