അഡ്വ. മൈക്കിൾ ജയിംസ് കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
Friday, June 18, 2021 1:34 AM IST
കോട്ടയം : കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. മൈക്കിൾ ജെയിംസ് (ഏറ്റുമാനൂർ) നെ പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് നാമനിർദേശം ചെയ്തു.
കെഎസ്സി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് (എം) സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റുമാനൂർ ബാറിലെ അഭിഭാഷകനും നോട്ടറി പബ്ലിക്കുമായി പ്രവർത്തിക്കുന്ന അദ്ദേഹം അതിരന്പുഴ പീടിയേക്കൽ കുടുംബാംഗമാണ്.