കൂടുതൽ ഇളവ്: അവലോകന യോഗം ഇന്ന്
Tuesday, June 22, 2021 12:52 AM IST
തിരുവനന്തപുരം: ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ഇന്നലത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാണ്. സംസ്ഥാനത്ത് 30നു മുകളിൽ ടെസ്റ്റ് പോസിറ്റീവിറ്റി 16 ഇടങ്ങളിലാണുള്ളത്. ആരാധനാലങ്ങൾ തുറക്കാനായി വിവിധ കോണുകളിൽനിന്നു ആവശ്യമുയരുന്നുണ്ട്. തിയറ്ററുകളും മാളുകളും അടുത്ത ഘട്ടത്തിലും തുറക്കില്ലെന്നാണ് വിലയിരുത്തുന്നത്.നാളെ ചേരാനിരുന്ന അവലോകന യോഗമാണ് ഇന്നത്തേക്കു മാറ്റിയത്.