അനിൽ രാധാകൃഷ്ണൻ അന്തരിച്ചു
Wednesday, June 23, 2021 10:07 PM IST
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ്. അനിൽ രാധാകൃഷ്ണൻ (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കുറവൻകോണം മാർക്കറ്റ് റോഡിലെ വസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം.സംസ്കാരം ഇന്നു രാവിലെ 10ന് ശാന്തികവാടത്തിൽ. കവടിയാർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: എസ്.എസ്. സിന്ദു (കോട്ടൺഹിൽ സ്കൂൾ ടീച്ചർ). മകൻ: എസ്.എ. നാരയൺ (റിലയൻസ് പെട്രോളിയം ഗുജറാത്ത്).