കിരണിന്റെ വീടും ഐജി സന്ദർശിച്ചു
Thursday, June 24, 2021 1:37 AM IST
ശാസതാംകോട്ട: പോരുവഴി അമ്പലത്തും ഭാഗം ചന്ദ്രവിലാസത്തിൽ കിരണിന്റെ ഭാര്യ വിസ്മയ (24)തൂങ്ങി മരിച്ച സംഭവത്തിൽ അന്വഷണ ചുമതലയുള്ള ഐജി ഹർഷിത അട്ടല്ലൂരി ബുധനാഴ്ച സംഭവം നടന്ന പോരുവഴിയിലെ വീട് സന്ദർശിച്ചു.
രാവിലെ നിലമേലുള്ള വിസ്മയയുടെ വീട്ടിൽ എത്തിയ ശേഷം ഉച്ചയ്ക്ക് ഒന്നോടെയാണ് പോരുവഴിയിൽ എത്തിയത്. വീടിന്റെ മുകൾനിലയിലെ സംഭവം നടന്ന കിടപ്പ്മുറിയിൽ ഉൾപ്പെടെ ഐജി പരിശോധന നടത്തി. കൊല്ലം റൂറൽ എസ് പി കെ.ബി. രവി, ശാസ്താംകോട്ട ഡി വൈ എസ് പി പി. രാജ് കുമാർ, ശൂരനാട് സിഐ കെ. ശ്യാം, ശാസ്താംകോട്ട സിഐ ബൈജു തുടങ്ങിയ ഉദ്യോഗസ്ഥരും ഐ ജിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ കൊട്ടാരക്കരയിലേക്ക് പോയി. ഐ ജി യുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വലിയ ജനക്കൂട്ടമാണ് വീടിന് സമീപം ഉണ്ടായത്.