‘അപരാജിത’: ആദ്യദിനത്തിൽ 115 പരാതികൾ
Thursday, June 24, 2021 1:37 AM IST
പത്തനംതിട്ട: സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ, ഗാര്‍ഹിക പീഡനങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിലേക്ക് സംസ്ഥാന പോലീസ് ആരംഭിച്ച ന്ധഅപരാജിത’ പോർട്ടലിൽ ആദ്യദിനത്തിൽ ലഭിച്ചത് 115 പരാതികൾ. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി നോഡൽ ഓഫീസറായി ആരംഭിച്ച സംവിധാനം ഇന്നലെയാണ് നിലവിൽ വന്നത്.
പരാതികളില്‍ ഉടനടി നടപടി ഉണ്ടാകുമെന്ന് എസ്പി ‘ദീപിക’യോടു പറഞ്ഞു. ന്ധഅപരാജിത’ പോർട്ടൽ സംസ്ഥാന നോഡല്‍ ഓഫീസർക്ക് മുമൃമരവശവേമ.ുീഹ@ സലൃമഹമ.ഴീ്.ശി എന്ന ഇ മെയില്‍ വിലാസത്തില്‍ പരാതികള്‍ അയക്കാം. 9497999955 എന്ന നമ്പരിലും പരാതി അയക്കാം.
ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഏതു പ്രായത്തിലുള്ള വനിതകള്‍ നല്കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്കി അടിയന്തര പരിഹാര നടപടി കൈകൊള്ളുമെന്നും ആർ. നിശാന്തിനി പറഞ്ഞു.