കെപിസിസി പ്രസിഡന്റിനെ നിശബ്ദനാക്കാനാവില്ല: ഉമ്മൻ ചാണ്ടി
Tuesday, July 6, 2021 12:34 AM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെ വിജിലൻസ് കേസിൽ കുടുക്കി നിശബ്ദനാക്കാനുള്ള സർക്കാരിന്റെ ശ്രമം വിലപ്പോകില്ലെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻ ചാണ്ടി.
പാർട്ടിയിൽനിന്നു പുറത്താക്കിയ ആളിൽ നിന്നു പരാതി എഴുതി വാങ്ങിയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതു രാഷ്ട്രീയ പകപോക്കലാണെന്നു വ്യക്തം. തടിവെട്ടു കേസിലും സ്വർണക്കടത്തിലും മുഖം നഷ്ടപ്പെട്ട സർക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിന് വളഞ്ഞവഴി തേടുകയാണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.