ഭാര്യാപിതാവിനെ തോക്കുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ
Monday, July 26, 2021 12:33 AM IST
എടക്കര (മലപ്പുറം): മദ്യലഹരിയിൽ നിറതോക്കുമായി ഭാര്യവീട്ടിലെത്തിയ യുവാവിന്റെ അക്രമത്തിൽ ഭാര്യാപിതാവിനു പരിക്ക്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തുകൽ പനങ്കയം കൂവക്കോൽ ആഞ്ഞിലിമൂട്ടിൽ ജോയിക്കാണ് തോക്കിന്റെ ചട്ടകൊണ്ടുള്ള അടിയിൽ പരിക്കേറ്റത്. ഇയാളുടെ മകളുടെ ഭർത്താവ് അന്പാലത്തൊടിക സന്തോഷിനെ(48) യാണ് സംഭവസ്ഥലത്തെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. സന്തോഷ് ഒളിപ്പിച്ചു വച്ച ലൈസൻസില്ലാത്ത നാടൻതോക്കും അഞ്ചു തിരകളും പോലീസ് കണ്ടെടുക്കുകയും ചെയ്തു.