എയ്ഡഡ് മേഖലയിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
Tuesday, July 27, 2021 12:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലും ഈ അധ്യയനവർഷം സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ആകെ 197 സ്കൂളുകളിലാവും പദ്ധതി നടപ്പാക്കുക. പുതുതായി എസ്പിസി പദ്ധതി നടപ്പാക്കാനുള്ള സ്കൂളുകളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. എസ്പിസി കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിനു പ്രധാന തടസമായി നില്ക്കുന്നത് പോലീസിൽ നിന്ന് പരിശീലകരെ ലഭിക്കുന്നതിനുള്ള അപര്യാപ്തതയാണ്. ഇതിനായി റിട്ടയർ ചെയത പോലീസ് ഉദ്യോഗസ്ഥരെ പരിഗണിക്കും.