പോലീസ് ഫോണ് ചോർത്തിയതായി പരാതി
Tuesday, July 27, 2021 12:56 AM IST
തിരുവനന്തപുരം: വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ കടന്നു കയറിയ പോലീസുകാർ ഫോണ് പിടിച്ചു വാങ്ങി ചോർത്തുന്നതിനായി ആപ് ഇൻസ്റ്റാൾ ചെയ്തതായി പരാതി. വനിതാ പോലീസുകാർ ഇല്ലാതെ എത്തിയ പോലീസ് സംഘം എറണാകുളം പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ജിനു മാത്യുവിന്റെ വീട്ടിൽ കടന്നു കയറി അതിക്രമം കാട്ടിയെന്നു കാട്ടി ഡിജിപിക്കും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കും പരാതി നൽകി.