എം. സ്വരാജിന്റെ ഹര്‍ജിയില്‍ നോട്ടീസ്
Thursday, July 29, 2021 1:32 AM IST
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍നിന്നു യുഡിഎഫ് സ്ഥാനാര്‍ഥി കെ. ബാബുവിനെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എതിര് സ്ഥാനാര്‍ഥിയും സിപിഎം നേതാവുമായ എം. സ്വരാജ് നല്കിയ ഹര്‍ജിയില്‍ എതിര് കക്ഷികള്‍ക്ക് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി. ശബരിമല സ്വാമി അയ്യപ്പന്റെ പേരു പറഞ്ഞ് കെ. ബാബു വോട്ടു തേടിയത് തെരഞ്ഞെടുപ്പു ക്രമക്കേടാണെന്നാരോപിച്ചാണ് സ്വരാജിന്റെ ഹർജി.