പഴനിയിലെ പീഡനം കെട്ടുകഥ; പോലീസ് കേസ് അവസാനിപ്പിച്ചു
Saturday, July 31, 2021 1:32 AM IST
തലശേരി: തലശേരിയിൽനിന്ന് തമിഴ്നാട്ടിലെ പഴനിയിലെത്തിയ യുവതിയെ റോഡരികിൽനിന്നു ലോഡ്ജിലേക്കു തട്ടിക്കൊണ്ടുപോയി മൂന്നംഗസംഘം പീഡിപ്പിച്ചതായുള്ള ആരോപണം കെട്ടുകഥ. പഴനി പോലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പീഡനം കെട്ടുകഥയാണെന്നു തെളിഞ്ഞത്.
ലോഡ്ജുടമയിൽനിന്നു പണം തട്ടിയെടുക്കാൻ ഭർത്താവ് മർദിച്ച് പറയിപ്പിച്ചതാണ് പീഡന കേസെന്ന് യുവതി പഴനി മജിസ്ട്രേറ്റിന് മൊഴി നൽകി. പഴനിയിലെ ലോഡ്ജിൽ ഭർത്താവ് ക്രൂരമായി മർദിച്ചു. ഇതിനെ ചോദ്യംചെയ്ത ലോഡ്ജുടമയിൽനിന്നു പണം തട്ടിയെടുക്കാനാണ് വ്യാജ പരാതി നൽകിയതെന്നും യുവതി മൊഴി നൽകി.