ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​ന്ത്ര​​​ണം ക​​​ർ​​​ശ​​​ന​​​മാ​​​ക്കി; കാ​സ​ർ​ഗോ​ഡ്-മം​ഗ​ലാ​പു​രം റൂട്ടിൽ ബ​സു​ക​ൾ അ​തി​ർ​ത്തി​വ​രെ മാ​ത്രം
ക​​​ർ​​​ണാ​​​ട​​​ക  നി​​​യ​​​ന്ത്ര​​​ണം  ക​​​ർ​​​ശ​​​ന​​​മാ​​​ക്കി; കാ​സ​ർ​ഗോ​ഡ്-മം​ഗ​ലാ​പു​രം റൂട്ടിൽ ബ​സു​ക​ൾ അ​തി​ർ​ത്തി​വ​രെ മാ​ത്രം
Monday, August 2, 2021 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ദ​​​ക്ഷി​​​ണ ക​​​ന​​​റാ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ബ​​​സു​​​ക​​​ൾ ഒ​​​രാ​​​ഴ്ച​​​ത്തേ​​യ്ക്ക് ക​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​പ്പി​​​ക്കേ​​​ണ്ട തി​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ്-​​​മം​​​ഗ​​​ലാ​​​പു​​​രം, കാ​​​സ​​​ർ​​​ഗോ​​​ഡ്-​​​സു​​​ള്യ, കാ​​​സ​​​ർ​​​ഗോ​​​ഡ് പു​​​ത്തൂ​​​ർ എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്ക് അ​​​തി​​​ർ​​​ത്തി വ​​​രെ മാ​​​ത്ര​​​മേ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക​​​യു​​​ള്ളൂ.

അ​​​തേസ​​​മ​​​യം ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തും. മു​​​ത്ത​​​ങ്ങ, മാ​​​ന​​​ന്ത​​​വാ​​​ടി വഴിയാ​​​ണ് നി​​​ല​​​വി​​​ൽ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -ബം​​​ഗ​​​ളൂ​​​രു റൂ​​​ട്ടി​​​ൽ ഒ​​​രു സ്കാ​​​നി​​​യ ബ​​​സും 14 ഡീ​​​ല​​​ക്സ് എ​​​ക്സ്പ്ര​​​സ് ബ​​​സു​​​ക​​​ളു​​​മാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ എ​​​ത്തു​​​ന്ന​​​തി​​​ന് 72 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ എ​​​ടു​​​ത്ത ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും യാ​​​ത്രാ വേ​​​ള​​​യി​​​ൽ കൈ​​​യി​​​ൽ ക​​​രു​​​ത​​​ണം.

കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കും മൈ​​​സൂ​​​റി​​​ലേ​​​ക്കും തി​​​രി​​​ച്ചു​​​മു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ബം​​​ഗ​​​ളൂ​​​രു (വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -ബം​​​ഗ​​​ളൂ​​​രു (വൈ​​​കു​​​ന്നേ​​​രം 6.30 ), ക​​​ണ്ണൂ​​​ർ- ബം​​​ഗ​​​ളൂ​​​രു (രാ​​​വി​​​ലെ 7.35), ക​​​ണ്ണൂ​​​ർ- ബം​​​ഗ​​​ളൂ​​​രു (രാ​​​ത്രി 9.30), ത​​​ല​​​ശേ​​​രി -ബം​​​ഗ​​​ളൂ​​​രു (രാ​​​ത്രി 8.16), വ​​​ട​​​ക​​​ര-ബം​​​ഗ​​​ളൂ​​​രു (രാ​​​ത്രി 8 ), പ​​​യ്യ​​​ന്നൂ​​​ർ-ബം​​​ഗ​​​ളൂ​​​രു (വൈ​​​കു​​​ന്നേ​​​രം 6.01), കോ​​​ഴി​​​ക്കോ​​​ട്-ബം​​​ഗ​​​ളൂ​​​രു (രാ​​​വി​​​ലെ ഏ​​​ഴ്), കോ​​​ഴി​​​ക്കോ​​​ട് - ബം​​​ഗ​​​ളൂ​​​രു (രാ​​​വി​​​ലെ 8.34), കോ​​​ഴി​​​ക്കോ​​​ട്- ബം​​​ഗ​​​ളൂ​​​രു (രാ​​​വി​​​ലെ 10), കോ​​​ഴി​​​ക്കോ​​​ട് -ബം​​​ഗ​​​ളൂ​​​രു (ഉ​​​ച്ച​​​യ്ക്ക് 1.30), കോ​​​ഴി​​​ക്കോ​​​ട്-ബം​​​ഗ​​​ളൂ​​​രു (വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന്), കോ​​​ഴി​​​ക്കോ​​​ട്-ബം​​​ഗ​​​ളൂ​​​രു (രാ​​​ത്രി 7.01), കോ​​​ഴി​​​ക്കോ​​​ട് - ബം​​​ഗ​​​ളൂ​​​രു (രാ​​​ത്രി 8.01), കോ​​​ഴി​​​ക്കോ​​​ട്-ബം​​​ഗ​​​ളൂ​​​രു (രാ​​​ത്രി 10.03), ക​​​ൽ​​​പ്പ​​​റ്റ-മൈ​​​സൂ​​​ർ (രാ​​​വി​​​ലെ 5), കോ​​​ഴി​​​ക്കോ​​​ട് -മൈ​​​സൂ​​​ർ ( രാ​​​വി​​​ലെ 10.30 ), കോ​​​ഴി​​​ക്കോ​​​ട് -മൈ​​​സൂ​​​ർ (രാ​​​വി​​​ലെ 11.15 ).


ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​വീ​​​സു​​​ക​​​ൾ

ബം​​​ഗ​​​ളൂ​​​രു-​​​കോ​​​ഴി​​​ക്കോ​​​ട് (രാ​​​വി​​​ലെ 8), ബം​​​ഗ​​​ളൂ​​​രു- കോ​​​ഴി​​​ക്കോ​​​ട് (രാ​​​വി​​​ലെ 10.03), ബം​​​ഗ​​​ളൂ​​​രു- കോ​​​ഴി​​​ക്കോ​​​ട് ( ഉ​​​ച്ച​​​യ്ക്ക് 12), ബം​​​ഗ​​​ളൂ​​​രു-കോ​​​ഴി​​​ക്കോ​​​ട് (ഉ​​​ച്ച​​​യ്ക്ക് 2.03), ബം​​​ഗ​​​ളൂ​​​രു-​​​കോ​​​ഴി​​​ക്കോ​​​ട് (രാ​​​ത്രി 8), ബം​​​ഗ​​​ളൂ​​​രു-​​​കോ​​​ഴി​​​ക്കോ​​​ട് (രാ​​​ത്രി 9.31), ബം​​​ഗ​​​ളൂ​​​രു- കോ​​​ഴി​​​ക്കോ​​​ട് (രാ​​​ത്രി 10.30), ബം​​​ഗ​​​ളൂ​​​രു- കോ​​​ഴി​​​ക്കോ​​​ട് (രാ​​​ത്രി 11 ), ബം​​​ഗ​​​ളൂ​​​രു- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3. 25), ബം​​​ഗ​​​ളൂ​​​രു- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (വൈ​​​കു​​​ന്നേ​​​രം 6.30), ബം​​​ഗ​​​ളൂ​​​രു-​​​ക​​​ണ്ണൂ​​​ർ (രാ​​​വി​​​ലെ ഒ​​​ന്പ​​​ത്), ബം​​​ഗ​​​ളൂ​​​രു-ക​​​ണ്ണൂ​​​ർ (രാ​​​ത്രി 9.30), ബം​​​ഗ​​​ളൂ​​​രു-ത​​​ല​​​ശേ​​​രി (രാ​​​ത്രി 8.31), ബം​​​ഗ​​​ളൂ​​​രു- വ​​​ട​​​ക​​​ര (രാ​​​ത്രി 9.15), മൈ​​​സൂ​​​ർ-ക​​​ൽ​​​പ്പ​​​റ്റ( വൈ​​​കു​​​ന്നേ​​​രം 5.45), മൈ​​​സൂ​​​ർ-കോ​​​ഴി​​​ക്കോ​​​ട് ( രാ​​​വി​​​ലെ ഒ​​​ന്പ​​​ത്), മൈ​​​സൂ​​​ർ-കോ​​​ഴി​​​ക്കോ​​​ട് (രാ​​​വി​​​ലെ 10.15), മൈ​​​സൂ​​​ർ-കോ​​​ഴി​​​ക്കോ​​​ട് ( വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്), ബം​​​ഗ​​​ളൂ​​​രു-പ​​​യ്യ​​​ന്നൂ​​​ർ (രാ​​​ത്രി ഒ​​​ന്പ​​​ത്).
ബം​​​ഗ​​​ളൂ​​​രു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ബ​​​സു​​​ക​​​ളു​​​ടെ സ​​​മ​​​യ വി​​​വ​​​ര​​​വും ടി​​​ക്ക​​​റ്റു​​​ക​​​ളും www.on line.ke ralartc.comൽ.
Ente KSRTC എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലും ല​​​ഭ്യ​​​മാ​​​ണ്. ടി​​​ക്ക​​​റ്റു​​​ക​​​ൾ മു​​​ൻ​​​കൂ​​​ട്ടി റി​​​സ​​​ർ​​​വ് ചെ​​​യ്യാം. 9447071021,2463799 ​​, 81295 62972.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.