മദ്യവില്പനശാല മാറ്റിസ്ഥാപിക്കൽ: നടപടികൾ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
Friday, September 17, 2021 12:49 AM IST
കൊച്ചി: സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന മദ്യവില്പന ശാലകള്‍ മാറ്റി സ്ഥാപിക്കുകയോ വേണ്ടത്ര സൗകര്യം ഒരുക്കുകയോ വേണമെന്ന ഉത്തരവനുസരിച്ചുള്ള നടപടികളുടെ പുരോഗതി അറിയിക്കാന്‍ എക്സൈസ് കമ്മീഷണര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്കി.
മദ്യം നിരോധിച്ചിട്ടില്ലാത്തതിനാല്‍ വില്പന മാന്യമായി നടത്തണമെന്ന് കോടതി പറഞ്ഞു. മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെപ്പോലെ പരിഗണിക്കരുത്. നീണ്ട ക്യൂ കാണുന്നതു തന്നെ നാണക്കേടാണ്. കണ്ടു നില്‍ക്കുന്നവര്‍ക്ക് മാനക്കേടിന് ഇടയാക്കരുതെന്നു ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉത്തരവില്‍ പറഞ്ഞു.