നാർകോട്ടിക് വ്യാപനം: സ്റ്റുഡന്റ് പോലീസ് ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
Saturday, September 18, 2021 12:23 AM IST
തിരുവനന്തപുരം: സമൂഹം ആപത്തോടെ കാണുന്ന നാർകോട്ടിക് വ്യാപനത്തെ നേരിടാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സർക്കാർ പുതിയതായി അനുവദിച്ച 165 സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്കൂൾ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 968 സ്കൂളുകളിലാണ് നിലവിൽ പദ്ധതിയുള്ളത്.
ഉടൻ തന്നെ ആയിരം സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ബാക്കിയുള്ള സ്കൂളുകളിലും ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.