കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേ ഇന്ന് യുഡിഎഫ് ധർണ
Sunday, September 19, 2021 11:22 PM IST
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ധർണ നടക്കും.
രാവിലെ 10 മുതൽ ഒരു മണിവരെയാണ് കേന്ദ്രസംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുൻപിൽ ധർണ നടത്തുന്നത്. ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരിലും മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ഉമ്മൻചാണ്ടി തിരുവനന്തപുരത്തും ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.