സമുദായസൗഹാർദം ഊട്ടിയുറപ്പിക്കണമെന്ന് മത, സമുദായ നേതാക്കൾ
Tuesday, September 21, 2021 2:21 AM IST
തിരുവനന്തപുരം: വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹാർദം ഊട്ടിയുറപ്പിക്കാൻ ആഹ്വാനം ചെയ്ത് വിവിധ മത, സമുദായ സംഘടനകളുടെ നേതാക്കൾ യോഗം ചേർന്നു.
വിവിധ സമുദായങ്ങൾ ഉൾക്കൊള്ളുന്ന പ്രാദേശിക ഫോറങ്ങൾ കൂടുതൽ സജീവമാകണമെന്നു യോഗം നിർദേശിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, തിരുവനന്തപുരം ലത്തീൻ ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ബിഷപ് മാത്യൂസ് മാർ അന്തീമോസ്, പാളയം ഇമാം ഡോ.പി.വി. ഷുഹൈബ് മൗലവി, ഡോ. ഹുസൈൻ മടവൂർ, കരമന ബയാർ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അശ്വതി തിരുനാൾ, അൽ അമീൻ ബീമാപ്പള്ളി, അഷറഫ് കടയ്ക്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.