എം.പിമാര്‍ക്ക് സല്യൂട്ടിന് അവകാശമുണ്ടെന്നു കെ. മുരളീധരന്
Wednesday, September 22, 2021 12:31 AM IST
തേഞ്ഞിപ്പലം: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. എംപിമാര്‍ക്കും സല്യൂട്ട് അവകാശപ്പെട്ടതാണെന്ന് കെ. മുരളീധരന് മാധ്യമങ്ങളോടു പറഞ്ഞു .
എംപിമാര്‍ ഓടു പൊളിച്ചുകയറി വന്നവരല്ല. ഡിജിപിമാര്‍ക്കും എസ്പിമാര്‍ക്കും വരെ പോലീസ് സല്യൂട്ട് ആവാമെങ്കില്‍ എന്തുകൊണ്ട് എംപിമാര്‍ക്ക് നല്‍കിക്കൂടായെന്നും അദ്ദേഹം ചോദിച്ചു.