ഹയർസെക്കൻഡറി സീറ്റുകൾ വർധിപ്പിക്കുന്നത് പരിഗണനയിൽ
Friday, September 24, 2021 12:30 AM IST
തിരുവനന്തപുരം: ഹയർസെക്കൻഡറി അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
തിരുവനന്തപുരം കോട്ടണ്‍ഹിൽ സ്കൂളിൽ പ്ലസ് വണ്‍ അലോട്ടമെന്റ് നടപടികൾ നിരീക്ഷിക്കാൻ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യ അലോട്ട്മെന്റ് പൂർത്തിയാക്കിയശേഷം തുടർനടപടി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.