യാത്രക്കാർ കൂടി; മെട്രോ സര്‍വീസില്‍ സമയമാറ്റം
Friday, September 24, 2021 11:13 PM IST
കൊച്ചി: യാത്രക്കാരുടെ എണ്ണം കൂടിയതിന്റെ അടിസ്ഥാനത്തില്‍ 27 മുതല്‍ പ്രവൃത്തി ദിവസങ്ങളില്‍ മെട്രോ റെയില്‍ സര്‍വീസുകളില്‍ സമയമാറ്റം ഉണ്ടാകും.
തിങ്കള്‍ മുതല്‍ വെള്ളി വരെ തിരക്കുള്ള സമയങ്ങളില്‍ ട്രെയിനുകള്‍ 8.15 മിനിറ്റ് ഇടവേളകളില്‍ സര്‍വീസ് നടത്തും.
തിരക്കു കുറഞ്ഞ സമയങ്ങളില്‍ 10 മിനിറ്റ് ഇടവേളയിലാകും സർവീസ്. കഴിഞ്ഞ 15 പ്രവര്‍ത്തി ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം 26,000 കവിഞ്ഞതായാണു കെഎംആര്‍എലിന്റെ കണക്ക്.