പ്ലസ് വണ്‍ പ്രവേശനം: യോഗ്യരായവർക്കെല്ലാം അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി
Friday, September 24, 2021 11:13 PM IST
ആലപ്പുഴ: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും യോഗ്യരായ മുഴുവൻപേർക്കും അവസരം നൽകുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. സീറ്റ് അധികമുള്ള ജില്ലകളിൽ നിന്നും കുറവുള്ള ജില്ലകളിലേക്കു കൊടുക്കാൻ തീരുമാനമായിട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു.