കേരളത്തിലെ കര്‍ഷകദ്രോഹ നടപടികളെ എതിര്‍ക്കും: കിഫ
Saturday, September 25, 2021 11:26 PM IST
കൊച്ചി: കേരളത്തിലെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധമായി നാളത്തെ ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കുമെന്നു കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് (കിഫ).
ഡല്‍ഹിയില്‍ ഒരു വര്‍ഷത്തോളമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കിരാത നരാനായാട്ടും, കേരളത്തിലെ കര്‍ഷകരോട് സംസ്ഥാന വനം വകുപ്പ് നടത്തുന്ന നടപടിയും ഒരുപോലെയാണ്. കാട്ടുപന്നികളെ ഉപാധിരഹിതമായി കൊല്ലാനുള്ള കോടതി വിധിയെപോലും അട്ടിമറിക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെപ്രതിഷേധം ഉയരണമെന്നും കിഫ ചെയര്മാന് അലക്സ് ഒഴുകയില്‍ ആവശ്യപ്പെട്ടു.