ര​ണ്ടു​വ​ർ​ഷം; കനിവ് 108 ഓ​ടി​യ​ത് നാ​ലു​ല​ക്ഷം കി​ലോ​മീ​റ്റ​ർ
ര​ണ്ടു​വ​ർ​ഷം; കനിവ് 108 ഓ​ടി​യ​ത് നാ​ലു​ല​ക്ഷം കി​ലോ​മീ​റ്റ​ർ
Sunday, September 26, 2021 9:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു വ​​​ർ​​​ഷം കൊ​​​ണ്ട് സം​​​സ്ഥാ​​​ന​​​ത്ത് ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ ഓ​​​ടി​​​യ​​​ത് നാ​​​ലു ല​​​ക്ഷം ട്രി​​​പ്പു​​​ക​​​ൾ. സേ​​​വ​​​ന​​​പാ​​​ത​​​യി​​​ൽ 316 ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളും 1500 ജീ​​​വ​​​ന​​​ക്കാ​​​രും എ​​​പ്പോ​​​ഴും സ​​​ജ്ജം.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​മ​​​ഗ്ര ട്രോ​​​മ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 2019 സെ​​​പ്റ്റം​​​ബ​​​ർ 25നാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ നി​​​ര​​​ത്തു​​​ക​​​ളി​​​ൽ ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​യിത്തു​​​ട​​​ങ്ങി​​​യ​​​ത്. ര​​​ണ്ടു വ​​​ർ​​​ഷം പി​​​ന്നി​​​ടു​​​മ്പോ​​​ൾ 4,23,790 ട്രി​​​പ്പു​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ ഇ​​​തു​​​വ​​​രെ ഓ​​​ടി​​​യ​​​ത്.

കോ​​​വി​​​ഡ്‌ ക​​​ഴി​​​ഞ്ഞാ​​​ൽ ഹൃ​​​ദ് രോ​​​ഗ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​ത്യാ​​​ഹി​​​ത​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് വൈ​​​ദ്യ സ​​​ഹാ​​​യം എ​​​ത്തി​​​ക്കാ​​​ൻ ഓ​​​ടി​​​യ ട്രി​​​പ്പു​​​ക​​​ൾ ആ​​​ണ് അ​​​ധി​​​കം. 18,837 ട്രി​​​പ്പു​​​ക​​​ളാ​​​ണ് ഈ ​​​ഇ​​​ന​​​ത്തി​​​ൽ ഓ​​​ടി​​​യ​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും അ​​​ധി​​​കം ട്രി​​​പ്പു​​​ക​​​ൾ ക​​​നി​​​വ് 108ക​​​ൾ ഓ​​​ടി​​​യ​​​ത്. ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ 56,115 ട്രി​​​പ്പു​​​ക​​​ൾ ആ​​​ണ് ത​​​ല​​​സ്ഥാ​​​ന​​​ത്ത് ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ ഓ​​​ടി​​​യ​​​ത്.


കൊ​​​ല്ലം 30,554, പ​​​ത്ത​​​നം​​​തി​​​ട്ട 19,933, ആ​​​ല​​​പ്പു​​​ഴ 32,058, കോ​​​ട്ട​​​യം 27,933, ഇ​​​ടു​​​ക്കി 12,426, എ​​​റ​​​ണാ​​​കു​​​ളം 29,123, തൃ​​​ശ്ശൂ​​​ർ 33,118, പാ​​​ല​​​ക്കാ​​​ട് 46,837, മ​​​ല​​​പ്പു​​​റം 40,230, കോ​​​ഴി​​​ക്കോ​​​ട് 31,685, വ​​​യ​​​നാ​​​ട് 15,438, ക​​​ണ്ണൂ​​​ർ 29,047, കാ​​​സ​​​ർ​​​ഗോട് 19,293 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ ഓ​​​ടി​​​യ ട്രി​​​പ്പു​​​ക​​​ളു​​​ടെ എ​​​ണ്ണം.

ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡ്‌ രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യ മൂ​​​ന്നു പേ​​​രു​​​ടെ ഉ​​​ൾ​​​പ്പെടെ 36 പേ​​​രു​​​ടെ പ്ര​​​സ​​​വ​​​ന​​​ങ്ങ​​​ൾ ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ൻ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്.

കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽത​​​ന്നെ സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് അ​​​നു​​​ബ​​​ന്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളു​​​ടെ സേ​​​വ​​​നം സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തു​​​വ​​​രെ 3,17,780 കോ​​​വി​​​ഡ്‌ അ​​​നു​​​ബ​​​ന്ധ ട്രി​​​പ്പു​​​ക​​​ളാ​​​ണ് ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് ഓ​​​ടി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.