ക്ലിഫ് ഹൗസിലെ ഫോണില്‍ ഭീഷണി; യുവാവ് അറസ്റ്റില്‍
Monday, September 27, 2021 10:59 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ ആളെ പിടികൂടി. കോട്ടയം പനച്ചിക്കാട് നാല്ക്കവല ജംഗ്ഷനു സമീപം താമസക്കാരനായ നാരായണന്റെ മകന് പ്രദീപിനെ (36) യാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ചയാണ് ഇയാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ലാൻഡ് ഫോണില്‍ രാത്രി ഒമ്പതോടെ വിളിച്ചു ഭീഷണിപ്പെടുത്തിയത്. കോട്ടയത്തുനിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.