മുട്ടിൽ മരംമുറി: വനംവകുപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം
Thursday, October 14, 2021 1:34 AM IST
കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ മുഖ്യപ്രതികൾക്ക് വനംവകുപ്പിന്റെ കേസിൽ ജാമ്യം. ബത്തേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർക്കു ജാമ്യം അനുവദിച്ചത്.
മീനങ്ങാടി, മേപ്പാടി എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം ലഭിക്കാനുള്ളതിനാൽ പ്രതികൾക്കു പുറത്തിറങ്ങാനാവില്ല.