സന്ന്യസ്തർക്കെതിരേയുള്ള ആക്രമണങ്ങൾ സാമൂഹിക വിപത്ത്: കത്തോലിക്ക കോൺഗ്രസ്
Thursday, October 21, 2021 10:50 PM IST
കോട്ടയം: ഭാരതമൊട്ടാകെ കഴിഞ്ഞ കുറെ കാലങ്ങളായി സന്യസ്തർക്കും മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും എതിരേ നടക്കുന്ന അക്രമങ്ങൾ അപലപനീയവും സാമൂഹിക വിപത്തും ആണെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി.
ഭാരതത്തിലെ അവികസിത മേഖലകളിൽ മരുന്നും വിദ്യയും ഒരുപോലെ പ്രദാനം ചെയ്ത് എല്ലാ വിഭാഗം ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് മിഷനറി സമൂഹത്തിൽ നിന്ന് ഭാരതത്തിൽ ഇതുവരെ ലഭ്യമായിട്ടുള്ളത്.
ഇത് അവസാനിപ്പിക്കുക തന്നെ വേണം. ഇതിനായി കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അടിയന്തരമായി ഇടപെടണം.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോസ് മുകളേൽ, ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര, ഗ്ലോബൽ സമിതി ഭാരവാഹികളായ രാജേഷ് ജോൺ, വർഗീസ് ആന്റണി, ജാൻസൻ ജോസഫ്, അതിരൂപത ഭാരവാഹികളായ ഷെയിൻ ജോസഫ്, സി.റ്റി. തോമസ്, ലിസി ജോസ്, ജോയി പാറപ്പുറം, സെബിൻ ജോൺ, ടോമിച്ചൻ മേത്തശ്ശേരി, ജോർജുകുട്ടി മുക്കത്ത്, ജേക്കബ് നിക്കോളാസ്, മിനി ജെയിംസ്, ഷേർലികുട്ടി ആന്റണി, എന്നിവർ പ്രസംഗിച്ചു.