മഴക്കെടുതി: കൂടുതൽ നഷ്ടപരിഹാരം അടുത്ത മന്ത്രിസഭാ യോഗത്തിൽ
Tuesday, October 26, 2021 1:20 AM IST
തിരുവനനന്തപുരം: ദുരന്തത്തിൽ പെട്ടവർക്ക് കൂടുതൽ നഷ്ടപരിഹാരം നൽകുന്ന കാര്യം അടുത്ത മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നു റവന്യു മന്ത്രി കെ. രാജൻ.
ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും വീടു നഷ്ടപ്പെട്ടവർക്കും കൃഷിനാശം സംഭവിച്ചവർക്കും കന്നുകാലികളെ നഷ്ടമായവർക്കും ജീവനോപാധി നഷ്ടപ്പെട്ടവർക്കും മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരത്തുക അടിയന്തരമായി നൽകുന്നതിനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും രൂപീകരിച്ച പ്രത്യേക സംഘം കണ്ടെത്തിയ വാസയോഗ്യമല്ലാത്ത പ്രദേശത്തുനിന്ന് 1100 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ശിപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലും 842 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇതിനായി 84.20 കോടി രൂപ ചെലവഴിച്ചു.