റബർ സെൻസസിന് പാലായിൽ തുടക്കം
Thursday, October 28, 2021 12:59 AM IST
കോട്ടയം: റബർ കൃഷിയെക്കുറിച്ചും കർഷകരെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും സമഗ്രവിവരങ്ങൾ ശേഖരിക്കുന്നതിനായി ദേശവ്യാപകമായി നടത്താനുദ്ദേശിക്കുന്ന റബർ സെൻസസിന് പാലായിൽ തുടക്കം.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ തോടനാൽ റബറുത്പാദക സംഘത്തിലാണ് സെൻസസ് ആരംഭിച്ചത്. റബർകൃഷി, കർഷകർ, റബർ മേഖലയിലെ തൊഴിലാളികൾ തുടങ്ങിയവയെപ്പറ്റിയാണ് സെൻസസ്.
മേഖലയിലെ വിവരങ്ങൾ ശേഖരിക്കേണ്ടതും കാലാനുസൃതമായി പുതുക്കേണ്ടതും പദ്ധതി രൂപീകരണത്തിനും നടത്തിപ്പിനും വികസനപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വിശദാംശങ്ങൾ തയാറാക്കുന്നതിനുമാണ് സെൻസസ് തുടക്കംകുറിച്ചത്. റബർ കൃഷിമേഖലകളിൽ ഘട്ടം ഘട്ടമായിട്ടായിരിക്കും സെൻസസ് പൂർത്തിയാക്കുക. ആദ്യഘട്ടമെന്ന നിലയിൽ കോട്ടയം ജില്ലയിലെ വിവരശേഖരണമാണ് നടത്തുക.