അനുപമ കേസ്: കുഞ്ഞിനെ കൈമാറി
Sunday, November 21, 2021 12:57 AM IST
തിരുവനന്തപുരം: ദത്തുവിവാദവുമായി ബന്ധപ്പെട്ട കേസിലെ കുഞ്ഞിനെ ആന്ധ്രപ്രദേശിലെ ദന്പതികൾ ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർക്കു കൈമാറി. ആന്ധ്രയിലേക്കു പോയ നാലംഗ ഉദ്യോഗസ്ഥസംഘം കുഞ്ഞുമായി ഇന്നു തലസ്ഥാനത്തെത്തും. സുരക്ഷ ഒരുക്കി വനിതാ പോലീസ് സംഘവും ഒപ്പമുണ്ട്.
ദത്തു നടപടികൾ നിറുത്തി വയ്ക്കാൻ ഈ മാസം ആദ്യം കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് അഞ്ചു ദിവസത്തിനുള്ളിൽ കുഞ്ഞിനെ മടക്കിക്കൊണ്ടുവരാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി 17 ന് നിർദേശിക്കുകയും ചെയ്തു.