കരടി ആക്രമണത്തിൽ മുഖം തകർന്ന മാമച്ചൻ
Monday, November 29, 2021 12:34 AM IST
കുമളി: കഠിനാധ്വാനിയായിരുന്നു കുമളി അട്ടപ്പള്ളം കടുന്തോട്ട് മാമച്ചൻ എന്ന സെബാസ്റ്റ്യൻ. നേരം പുലരുംമുന്പ് പശുക്കറവയും മറ്റും ചെയ്ത് പകലന്തിയോളം മണ്ണിൽ പണിയെടുക്കുന്ന ജനസമ്മതനായ കർഷകൻ. പതിനാറു വർഷമായി മാമച്ചൻ കിടപ്പിലാണ്. അതും മുഖമില്ലാതെ. കണ്ണില്ല, മൂക്കില്ല.
2005 നവംബർ അഞ്ചിനായിരുന്നു ആ ദാരുണ സംഭവം. ജ്യേഷ്ഠൻ മാത്യവിന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം. നിലവിളി കേട്ട് ജേഷ്ഠന്റെ മക്കളായ സിബിയും ബെന്നിയും ഓടിച്ചെന്നപ്പോൾ നിലത്ത് വീണുകിടക്കുന്ന മാമച്ചനെ കരടി അക്രമിക്കുന്നതാണ് കണ്ടത്. ഇവരും തൊട്ടടുത്ത് ജോലിയിലേർപ്പെട്ടിരുന്നവരും ഒച്ചവച്ച് കരടിയെ ഓടിച്ചു.
പിന്നീട് മെഡിക്കൽ കോളജിൽ ദീർഘനാൾ. കരടിയുടെ ആക്രമണത്തിൽ മാമച്ചന്റെ മുഖം പൂർണമായി നഷ്ടപ്പെട്ടിരുന്നു.