മായം കലർന്ന ശർക്കര വിൽപ്പന: ഒന്നര ലക്ഷം രൂപ പിഴയൊടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ ട്രൈബ്യൂണൽ
Tuesday, November 30, 2021 1:40 AM IST
തിരുവനന്തപുരം: ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ കരുവന്നൂർ സർവീസ് സഹകരണ സൊസൈറ്റിയുടെ സൂപ്പർ മാർക്കറ്റിൽ മായം കലർന്ന ശർക്കര വിൽപ്പന നടത്തിയതിന് ഒന്നരലക്ഷം രൂപ പിഴയടയ്ക്കാനുള്ള അഡ്ജുഡിക്കേഷൻ ഓഫീസറുടെ വിധി ശരിവച്ച് ഭക്ഷ്യസുരക്ഷാ ട്രൈബ്യൂണലിന്റെ ഉത്തരവ്.