മോസ്ക്കുകളിൽ സർക്കാർ വിരുദ്ധ പ്രചാരണം അപകടകരമെന്ന് സിപിഎം
Thursday, December 2, 2021 12:32 AM IST
തിരുവനന്തപുരം : മോസ്ക്കുകൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ് ലിം ലീഗ് ആഹ്വാനം അപകടകരമാണെന്നു സിപിഎം. വർഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനുമിടയാക്കുന്നതാണ് ഈ നീക്കം. .
ലീഗിന്റെ സങ്കുചിത വർഗീയ നിലപാട് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള ഈ നീക്കം വിശ്വാസികൾ ഒരിക്കലും അംഗീകരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.