അട്ടപ്പാടി: ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം
Thursday, December 2, 2021 12:32 AM IST
തിരുവനന്തപുരം: അട്ടപ്പാടിയിൽ വിതരണം ചെയ്യുന്ന ഗോതന്പിനു പകരം ആട്ട വിതരണം ചെയ്യാനും മേഖലയിൽ കൂടുതൽ ആംബുലൻസുകൾ അനുവദിക്കാനും തീരുമാനം. അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ വിളിച്ച മന്ത്രിതല യോഗത്തിലാണു തീരുമാനം.
പട്ടികവർഗ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിനു ധനവകുപ്പിന്റെ പ്രത്യേകാനുമതി നൽകും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ നാലിനു പ്രത്യേക യോഗം വിളിക്കും. അട്ടപ്പാടി സ്വദേശികളായ സർക്കാർ ഉദ്യോഗസ്ഥരെ തദ്ദേശീയമായി വിന്യസിക്കാനും തീരുമാനിച്ചു.