ഡിസിഎ പ്രവേശന തീയതികൾ ദീർഘിപ്പിച്ചു
Wednesday, December 8, 2021 11:24 PM IST
തിരുവനന്തപുരം: സ്കോൾകേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ നടത്തിവരുന്ന ഡിസിഎ കോഴ്സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി 31 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ജനുവരി 15 വരെയും ദീർഘിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.