വഖഫ്: മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്നു കെ. സുധാകരൻ
Thursday, December 9, 2021 1:15 AM IST
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ കുത്തിനോവിച്ച ചരിത്രമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ വഖഫ് പ്രശ്നത്തിൽ കാട്ടിയ മലക്കംമറിച്ചിൽ വിശ്വസനീയമല്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
വഖഫ് ബോർഡിലെ നിയമനം പിഎസ്സിക്കു വിട്ട സർക്കാർ, ഇപ്പോൾ സമുദായത്തെ തെറ്റിദ്ധരിപ്പിച്ചു നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.