കോവിഡ് വ്യാപനം അതിരൂക്ഷം; തിരുവനന്തപുരത്ത് പൊതുയോഗങ്ങൾക്കു നിരോധനം
Sunday, January 16, 2022 1:33 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം.
ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. 50 ല്‍ കൂടുതൽ ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നിശ്ചയിച്ച യോഗങ്ങള്‍ ഉണ്ടങ്കില്‍ സംഘാടകര്‍ അത് മാറ്റിവയ്ക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ അറിയിച്ചു.