പരീക്ഷകളിൽ മാറ്റമില്ല: വിദ്യാഭ്യാസമന്ത്രി
Sunday, January 16, 2022 1:33 AM IST
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ തീയതികളിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
സ്കൂളിൽ വരുന്ന 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.തിങ്കളാഴ്ച വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗം ചേരുമെന്നും ഓൺലൈൻ ക്ലാസ് സംബന്ധിച്ച പുതുക്കിയ മാർഗരേഖ യോഗത്തിനു ശേഷം പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.